ദേശീയ ഔഷധസസ്യ ബോർഡ് (എൻ. എം. പി. ബി )


ഔഷധസസ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഭാരത സർക്കാർ 2000–ാം ആണ്ടിൽ രൂപീകരിച്ചതാണ് ദേശീയ ഔഷധസസ്യ ബോർഡ് (എൻ. എം. പി. ബി). ഔഷധസസ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളുടെയും, വകുപ്പുകളുടെയും, സംഘടനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഈ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നതാണ് ബോർഡിന്റെ ലക്‌ഷ്യം.

ദേശീയ ഔഷധസസ്യ ബോർഡിന്റെ പ്രാദേശിക കേന്ദ്രങ്ങൾ


ദേശീയ ഔഷധസസ്യ ബോർഡിന്റെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുവാൻ വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച്‌ പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണഭാരതത്തിലെ പ്രാദേശിക കേന്ദ്രം പീച്ചി ആസ്ഥാനമായുള്ള കേരള വന ഗവേഷണ സ്ഥാപനത്തിലാണ് സ്ഥാപിതമായിരിക്കുന്നത്.

ദക്ഷിണ മേഖല പ്രാദേശിക-സാങ്കേതികസഹായ കേന്ദ്രത്തിന്റെ പ്രവർത്തനം


കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുശ്ശേരി, ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ എന്നിവിടങ്ങളിലെ ഔഷധസസ്യ മേഖലയെ സംബന്ധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പിലാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം.

പ്രോജക്ട് പങ്കാളികൾ

ഔഷധ സസ്യ ചിത്രശാല

ലക്ഷ്യങ്ങൾ

  • എൻ.എം.പി.ബിയുടെ ദക്ഷിണഭാരതത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

  • ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക

  • ഔഷധസസ്യങ്ങളുടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം, കൃഷിരീതി, ശേഖരണം, സംഭരണം, സംസ്കരണം, മൂല്യവർദ്ധിത വസ്തുക്കൾ, വിപണനം, ഗുണനിലവാര നിയന്ത്രണം എന്നിവയിൽ വൈദഗ്ദ്ധ്യം നൽകുക

  • ഔഷധസസ്യ രംഗത്ത് പ്രവർത്തിക്കുന്ന സൊസൈറ്റികൾക്കും, സംഘങ്ങൾക്കും, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുക.

  • ഔഷധസസ്യ രംഗത്ത് പരിശീലനം നൽകുക, സെമിനാർ സംഘടിപ്പിക്കുക

  • വംശനാശ ഭീഷണി നേരിടുന്നതും, വ്യാവസായികപ്രാധാന്യമുള്ള ഔഷധസസ്യങ്ങളുടെ ശാസ്‌ത്രീയമായ കൃഷിരീതി വികസിപ്പിച്ചെടുക്കുക .

  • ഔഷധസസ്യങ്ങളുടെ വിപണനം മെച്ചപ്പെടുത്തുക

  • പദ്ധതികൾ തയ്യാറാക്കാൻ സൊസൈറ്റി, സംഘങ്ങൾ എന്നിവയെ സഹായിക്കുക

  • വിജയകരമായി നടപ്പിലാക്കിയിട്ടുള്ള എൻ. എം. പി. ബി. പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക